Breaking News

ഉദിനൂരിന്റെ വാനമ്പാടി ഉദിനൂർ തെക്കുപുറത്തെ കെ.പി. ലക്ഷ്മി അമ്മ (91) അന്തരിച്ചു.

ഉദിനൂരിന്റെ വാനമ്പാടി ഉദിനൂർ തെക്കുപുറത്തെ കെ.പി. ലക്ഷ്മി അമ്മ (91) അന്തരിച്ചു. കേരള ഫോക് ലോർ അക്കാദമിയുടെ ഗുരുപൂജ അവാർഡ് ജേതാവായ ഇവർ കണ്ണേറു പാട്ട് രംഗത്തെ അവസാന കണ്ണികളിൽ ഒരാളായിരുന്നു. കുരുത്തോല ചമയത്തിലും പ്രാവീണ്യം നേടിയിരുന്നു. ആരോഗ്യ വകുപ്പിലെ റിട്ട.ജീവനക്കാരിയാണ്. 4 വർഷം മുമ്പ് രോഗക്കിടക്കയിൽ ഇവർ പാടിയ പാട്ട് വൈറൽ ആയിരുന്നു. പ്രശസ്ത തെയ്യം കലാകാരൻ ഉദിനൂർ കൃഷ്ണൻ പണിക്കരുടെ ഭാര്യയാണ്. മക്കൾ: എം കുഞ്ഞികൃഷ്ണൻ (റിട്ടയേർഡ് എക്സിക്യൂട്ടീവ് ഓഫീസർ, പഞ്ചായത്ത് വകുപ്പ് , മുണ്ടയാട്) എം പുഷ്പവല്ലി (റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, കേരള വാട്ടർ അതോറിറ്റി, പള്ളിക്കര) എം രാജൻ പണിക്കർ (റിട്ട. സീനിയർ സൂപ്രണ്ട്, കേരള വാട്ടർ അതോറിറ്റി, സി പി ഐ (എം) ഉദിനൂർ സെൻട്രൽ ഫസ്റ്റ് ബ്രാഞ്ചംഗം). എം സതി( റിട്ട. സുപ്രണ്ട്, കൃഷി വകുപ്പ് , സി പി ഐ (എം) പരിയാരം ഏമ്പേറ്റ് ബ്രാഞ്ചംഗം ) മരുമക്കൾ: എം കൃഷ്ണൻ (റിട്ട. റെയിൽവേ മെയിൽ സർവീസ് ജീവനക്കാരൻ, പള്ളിക്കര ) ഹേമലത പി (റിട്ട. പബ്ലിക്ക് ഹെൽത്ത് സൂപ്പർവൈസർ , കീഴറ) ഡോ.എം പി കൃഷ്ണൻ (റിട്ട. റെയിൽവേ മെയിൽ സർവ്വീസ്, പരിയാരം ) പരേതയായ പ്രേമദത്ത' സഹോദരങ്ങൾ: ചീയ്യയ് കുട്ടി (വെങ്ങര ) സുഭദ്ര (ചെറൂച്ചേരി) കുഞ്ഞിരാമൻ (തലായ്, കുഞ്ഞിമംഗലം) ശ്യാമള , (പറശ്ശിനിക്കടവ്) അന്തരിച്ച കൃഷ്ണൻ പണിക്കർ, ചന്തു മാസ്റ്റർ, നാണി, പാറു.

No comments