പെരുങ്കളിയാട്ടം നടന്ന പയ്യന്നൂർ കാപ്പാട്ട് കഴകം വയനാടിന് കൈത്താങ്ങായി ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
പെരുങ്കളിയാട്ടം നടന്ന പയ്യന്നൂർ കാപ്പാട്ട് കഴകം വയനാടിന് കൈത്താങ്ങായി ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കഴകം സന്നിധിയിൽ നടന്ന ചടങ്ങിൽ കഴകം പ്രസിഡൻ്റ് തെക്കടവൻ രാമചന്ദ്രൻ പണിക്കർ ടി.ഐ.മധുസൂദനൻ എംഎൽഎയ്ക്ക് തുക കൈമാറി. കഴകം സെക്രട്ടറി ടി.കെ.മുരളി, മണക്കാട്ട് രാമചന്ദ്രൻ, ട്രഷറർ മാട്ടുമ്മൽ രാമചന്ദ്രൻ, കോരമ്പത്ത് നാരായണൻ, പുതിയടത്ത് ബാലകൃഷ്ണൻ, വി.രാമചന്ദ്രൻ, ടി.വി.രാധ എന്നിവർ പ്രസംഗിച്ചു.
No comments