നീലേശ്വരം രാജാസ് സ്കൂളിൽ ദ്വിദിന പുസ്ത പ്രദർശനം നടത്തി
പുസ്തകം തുറക്കൂ.. മനസ് തുറക്കൂ... എന്ന മുദ്രാവാക്യം ഉയർത്തി നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂളിൽ ദ്വിദിന പുസ്തക പ്രദർശനം നടത്തി. സ്കൂൾ എൻഎസ്എസ്, സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റുകൾ, കേരള സ്റ്റേറ്റ് ബുക് മാർക്ക് എന്നിവ സംയുക്തമായാണ് പ്രദർശനം സംഘടിപ്പിച്ചത്. സ്കൂൾ പിടിഎ പ്രസിഡന്റ് വിനോദ് കുമാർ അരമന ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.വിജീഷ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.വി.രമ, എസ്ആർജി കൺവീനർ പി.ഷാജി, എം.വി.ബാലകൃഷ്ണൻ, എം.രാജീവൻ, എം.കെ. വിനീത, കെ.പി.രാജശ്വരി, കെ.ടി. ശ്രീജിഷ, കെ.ദിനേശൻ മാസ്റ്റർ, പ്രഭാകരൻ പണിക്കർ, രാജേഷ് മാരാർ എന്നിവർ നേതൃത്വം നൽകി.
No comments