Breaking News

സംസ്ഥാന പണിമുടക്കിനു മുന്നോടിയായി ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സിഐടിയു നീലേശ്വരത്ത് ധർണാ സമരം നടത്തി.

ഗുഡ്സ് ട്രാൻസ്പോർട്ട് തൊഴിലാളികളുടെ സംസ്ഥാന പണിമുടക്കിനു മുന്നോടിയായി ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സിഐടിയു നീലേശ്വരത്ത് ധർണാ സമരം നടത്തി.
യൂണിയൻ നീലേശ്വരം ഏരിയാ കമ്മിറ്റി റെയിൽവേ ഗുഡ് ഷെഡിൽ നടത്തിയ ധർണാ സമരം ജില്ലാ സെക്രട്ടറി വെങ്ങാട്ട് ശശി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് അധ്യക്ഷനായി. ഷംസു, പ്രദീപൻ, കെ.നാരായണൻ, സണ്ണി വർഗീസ്, മഹേഷ്, കണ്ണൻ, ബാലകൃഷ്ണൻ ചിറപ്പുറം എന്നിവർ പ്രസംഗിച്ചു. ഇ.വി. വേണുഗോപാലൻ എന്നിവർ പ്രസംഗിച്ചു. ഓഗസ്റ്റ് 19 നു രാവിലെ 10 മണിക്ക് നീലേശ്വരം എഫ്സിഐക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്താനും യൂണിയൻ തീരുമാനിച്ചു.

No comments