Breaking News

പടന്നക്കാട് നെഹ്റു കോളേജിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പൂർവ വിദ്യാർത്ഥികളുടെ യുഎഇ കൂട്ടായ്മയായ നാസ്കയുടെ കൈത്താങ്ങ്.

പടന്നക്കാട് നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പൂർവ വിദ്യാർത്ഥികളുടെ യുഎഇ കൂട്ടായ്മയായ നാസ്കയുടെ കൈത്താങ്ങ്.
നാസ്ക രണ്ടരലക്ഷം രൂപയാണ് കോളേജിന് കൈമാറിയത്. നാസ്ക മുൻ പ്രസിഡന്റ് സുകുമാരൻ മാണിക്കോത്ത് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി.മുരളിക്ക് കൈമാറി. നാസ്ക ട്രഷറർ ഷാക്കിറ മുനീർ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് റാണി നമ്പ്യാർ സ്വാഗതം പറഞ്ഞു. നെഹ്റു കോളേജ് മാനേജർ കെ.വി.രാമനാഥൻ, അലൂംനി അസോസിയേഷൻ (ഇന്ത്യ) പ്രസിഡന്റ് കെ.വി. പ്രസാദ്, ജനറൽ സെക്രട്ടറി ഡോ.നന്ദകുമാർ കോറോത്ത്, കോളേജ് പ്രസിഡന്റ് ബാലഗോപാൽ, നാസ്ക എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാഫി, പ്രസീൻ, അസോസിയേഷൻ സെക്രട്ടറി ചന്ദ്രബാബു, നാസ്ക ജോയിന്റ് ട്രഷറർ സനേഷ് എന്നിവർ ആശംസകൾ നേർന്നു. ഡോ.വിനീഷ് നന്ദി പറഞ്ഞു. നാസ്ക അംഗം ഡോ. രഞ്ജിത്ത് ആദ്യാവസാനം പരിപാടി നിയന്ത്രിച്ചു.

No comments