പൊതുമേഖലാ സ്ഥാപനമായ കേരളാ ക്ലേയ്‌സ് ആന്‍ഡ് സിറാമിക്‌സ് പ്രൊഡക്ട്‌സ് ലിമിറ്റഡ്- കെസിസിപിഎലിന്.ൃഷി വകുപ്പിന്റെ സംസ്ഥാനതല കൃഷി അവാര്‍ഡ്
കൃഷി വകുപ്പിന്റെ സംസ്ഥാനതല കൃഷി അവാര്‍ഡ് വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരളാ ക്ലേയ്‌സ് ആന്‍ഡ് സിറാമിക്‌സ് പ്രൊഡക്ട്‌സ് ലിമിറ്റഡ്- കെസിസിപിഎലിന്.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നാംസ്ഥാനമാണ് കെസിസിപിഎല്‍ നേടിയത്. വര്‍ഷങ്ങളോളം ഖനനം നടന്ന കരിന്തളം യൂണിറ്റില്‍ ഒരുക്കിയ പച്ചത്തുരുത്ത്, 2 ഏക്കറിലെ പാഷന്‍ ഫ്രൂട്ട് കൃഷി, കുറ്റിയാട്ടൂര്‍ മാങ്ങ, മഞ്ഞള്‍, ഇഞ്ചി, വാഴ ഉള്‍പ്പെടെ വിവിധതരം കൃഷിരീതികള്‍ എന്നിവയെല്ലാം പരിഗണിച്ചാണ് അവാര്‍ഡ്. തരിശായി കിടന്നിരുന്ന കരിന്തളം യൂണിറ്റില്‍ പ്രാദേശികമായി മാത്രം വളരുന്ന 1700 ഇനം സസ്യങ്ങള്‍ കൊണ്ടുവന്നു നട്ടു. നെന്മേനി വാകയും പുന്നയും പോലെ വംശനാശം നേരിടുന്ന സസ്യങ്ങള്‍ ഉള്‍പ്പെടെ. ശലഭങ്ങള്‍, തേനീച്ചകള്‍ എന്നിവയെ ആകര്‍ഷിക്കുന്ന പച്ചത്തുരുത്ത് സമീപപ്രദേശങ്ങളിലെ കാര്‍ഷിക വിളകളില്‍ പരാഗണത്തിനു കാരണമാകുകയും ചെയ്യുന്നു. പഴയങ്ങാടി യൂണിറ്റിലെ ചെണ്ടുമല്ലി കൃഷിയും ശ്രദ്ധ നേടിയിരുന്നു. മാടായി യൂണിറ്റില്‍ ജൈവവൈവിധ്യ പാര്‍ക്ക് ആരംഭിക്കുന്നതിനു ശ്രമങ്ങള്‍ നടന്നുവരുന്നു. പാഷന്‍ഫ്രൂട്ട് കൃഷി വിജയിച്ച മാങ്ങാട്ടുപറമ്പ് യൂണിറ്റില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ഡ്രാഗണ്‍ഫ്രൂട്ട് കൃഷിയും വിജയിച്ചു. നീലേശ്വരം പുതുക്കൈയില്‍ തെങ്ങും വാഴയുമാണ് കൃഷി ചെയ്‌തത്. കരിന്തളം യൂണിറ്റില്‍ പുതുതായി 2 പച്ചത്തുരുത്തുകള്‍ കൂടി ഒരുക്കും. 10 ഏക്കറില്‍ കുറ്റിയാട്ടൂര്‍ മാവും മറ്റു കൃഷിരീതികളും വ്യാപിപ്പിക്കാനും പദ്ധതിയുണ്ടെന്ന് കെസിസിപിഎല്‍ ചെയര്‍മാന്‍ ടി.വി.രാജേഷ്, മാനേജിങ് ഡയറക്ടര്‍ ആനക്കൈ ബാലകൃഷ്‌ണന്‍ എന്നിവര്‍ പറഞ്ഞു.
No comments