Breaking News

എഴുത്തുകൂട്ടത്തിന്റെ കാസര്‍കോട്‌ ജില്ലാ ഘടകം രൂപീകരിക്കുന്നതിനുള്ള വിപുലമായ യോഗം നാളെ

എഴുത്തുകാരുടെ ഏറ്റവും വലിയ സ്വതന്ത്രസംഘടനയായ എഴുത്തുകൂട്ടത്തിന്റെ കാസര്‍കോട്‌ ജില്ലാ ഘടകം രൂപീകരിക്കുന്നതിനുള്ള വിപുലമായ യോഗം നാളെ രാവിലെ 11 നു കാഞ്ഞങ്ങാട്‌ സ്‌മൃതിമണ്ഡപം ബസ്‌ സ്റ്റോപ്പിനു സമീപം പുതിയകോട്ടയിലെ ബിഎസ്‌എന്‍എലിന്‌ എതിര്‍വശത്തെ ജീനിയസ്‌ ബുക്‌സിന്റെ വരാന്തയില്‍ ചേരും. കലാസാഹിത്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കുമെന്നു അഡ്‌ഹോക്‌ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 8943311597, 8848584070 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

No comments