വാദ്യകലാ രംഗത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കിയ നീലേശ്വരം പ്രമോദ് മാരാര്‍ക്ക് നാട് വീരശംഖല സമ്മാനിക്കാനൊരുങ്ങുന്നു
വാദ്യകലാ രംഗത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കിയ നീലേശ്വരം പ്രമോദ് മാരാര്‍ക്ക് നാട് വീരശംഖല സമ്മാനിക്കാനൊരുങ്ങുന്നു.
കേരളത്തിനകത്തും പുറത്തും നിരവധി വേദികളില്‍ ചെണ്ട, തിമില, ഇടയ്‌ക്ക എന്നീ വാദ്യോപരണങ്ങളിലെ വൈഭവം കൊണ്ട് അസ്വാദകരെ വിസ്‌മയിപ്പിച്ച കലാകാരനാണ് ഇദ്ദേഹം. ചിട്ടയായ പരിശീലനത്തിലൂടെ നിരവധി ശിഷ്യന്മാര്‍ക്ക് വാദ്യകലാവൈഭവം പകര്‍ന്നേകിയ ഗുരുവുമാണ്. ശിഷ്യന്മാര്‍, കലാ ആസ്വാദകര്‍, നാട്ടുകാര്‍, സുഹൃത്തുക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് വീരശൃംഖല സമ്മാനിക്കാനൊരുങ്ങുന്നത്. സംഘാടക സമിതി രൂപീകരണ യോഗം നാളെ ഉച്ചയ്‌ക്ക് 2.30 ന് നീലേശ്വരം തളിയില്‍ ക്ഷേത്രസമീപത്തെ ജേസീസ് ഹാളില്‍ ചേരുമെന്ന് ശിഷ്യരും അഭ്യുദയകാംക്ഷികളും അറിയിച്ചു.
No comments