കാഞ്ഞങ്ങാട്ടെ ഉമേഷ് കാമത്ത് ആന്റ് കമ്പനി നാളെ 55ാം വാർഷികം ആഘോഷിക്കുന്നു.
ഗുണനിലവാരമുള്ള ഇലക്ടോണിക് ഉൽപ്പന്നങ്ങളിൽ പലതും നാടിന് പരിചയപ്പെടുത്തിയ കാഞ്ഞങ്ങാട്ടെ ഉമേഷ് കാമത്ത് ആന്റ് കമ്പനി നാളെ 55ാം വാർഷികം ആഘോഷിക്കുന്നു.
ഉഷ തയ്യൽ മെഷീന്റെ ജില്ലയിലെ അംഗീകൃത ഏജൻസിയെന്ന നിലയിൽ ഒരുപാടു ജീവിതങ്ങൾക്ക് ഊടും പാവുമിട്ട കമ്പനി ഉഷ തയ്യൽ മെഷീന്റെ എക്സ്ക്ലൂസീവ് ഷോറൂമും ഉമേഷ്കോ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടുമാണ് 55ാം വർഷത്തിൽ നാടിന് സമർപ്പിക്കുന്നത്. രാവിലെ 9.30 ന് ചലച്ചിത്ര താരം അനഘ നാരായണൻ ഉദ്ഘാടനം നിർവഹിക്കും. ഉഷ മെഷീൻസ് സൗത്ത് ഇന്ത്യ റിജ്യണൽ മാനേജർ സുശീൽ കരൺ ജയ്സ്വാൾ സൗജന്യ തയ്യൽ മെഷീൻ വിതരണം നടത്തും. ജില്ലയിലെ വിവിധ താലൂക്കുകളിലെ മുതിർന്ന ടൈലർമാരെ ഉമേഷ് കോ ഗ്രൂപ്പ് സ്ഥാപകൻ കെ. ഉമേഷ് കാമത്ത് ആദരിക്കും. വാർഷികാഘോഷത്തലേന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് കുടകൾ സമ്മാനിച്ചു. കാഞ്ഞങ്ങാട് കോട്ടച്ചേരി ജങ്ഷനിൽ ഉണ്ടായിരുന്ന ട്രാഫിക് ഐലന്റിൽ സേവനമനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് വെയിലും മഴയുമേൽക്കാതിരിക്കാൻ പതിറ്റാണ്ടുകൾക്ക് മുമ്പ് കുട സ്പോൺസർ ചെയ്ത ഉമേഷ് കാമത്ത് ആന്റ് കമ്പനി 55-ാം വർഷത്തിലും പോലീസ് ഉദ്യോഗസ്ഥർക്ക് കുട സമ്മാനിച്ചത് കൗതുകമായി.
No comments