Breaking News

സ്വാതന്ത്ര്യ ദിനാഘോഷം വൈവിദ്ധ്യമാർന്ന പരിപാടികളോടെ നടത്താൻ കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂൾ ഒരുങ്ങി.

സ്വാതന്ത്ര്യ ദിനാഘോഷം വൈവിദ്ധ്യമാർന്ന പരിപാടികളോടെ നടത്താൻ കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂൾ ഒരുങ്ങി. സ്കൂൾ അസംബ്ലി, പതാക ഉയർത്തൽ, സ്വതന്ത്ര ദിന റാലി, ദേശഭക്തിഗാനം, സ്കിറ്റ്, കുട്ടികളുടെ വിവിധ പരിപാടികളും നാളെ അരങ്ങേറും. തുടർന്ന് പായസ വിതരണവും നടക്കും. പരിപാടിയിൽ സിനിയർ സിവിൽ പോലീസ് ഓഫീസർ സുരേശൻ കാനം മുഖ്യാതിഥി ആകും.പി ടി എ പ്രസിഡൻ്റ് ടി.സിദ്ധിഖ് അദ്ധ്യക്ഷത വഹിക്കും. റിട്ട: ജവാൻ ബിജു കൂടോലിനെ ആദരിക്കും. ഹെഡ്മാസ്റ്റർ ജോളി ജോർജ്.കെ സ്വാഗതം പറയും. സ്വാതന്ത്രദിനാഘോഷം നാടിൻ്റെ ഉൽസവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പുകളാണ് സ്കൂൾ പി ടി എയും , സ്റ്റാഫും,വിദ്യാർത്ഥികളും നടത്തിയിട്ടുള്ളത്.

No comments