സംസ്ഥാനത്തെ മികച്ച എന്‍എസ്‌എസ് യൂണിറ്റ്: മികച്ച പ്രോഗ്രാം ഓഫിസര്‍സംസ്ഥാന എന്‍എസ്‌എസ് അവാര്‍ഡ് : ഇരട്ട നേട്ടത്തിൽ നെഹ്‌റു കോളേജ്
കോളേജുകളിൽ എന്‍എസ്‌എസ് യൂണിറ്റുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച യൂണിറ്റിനും മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുമുള്ള അവാര്‍ഡുകള്‍ നേടി പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്.
കോളേജിലെ എന്‍എസ്‌എസ് പ്രോഗ്രാം ഓഫീസര്‍ വി.വിജയകുമാറിനാണ് മികച്ച എന്‍എസ്‌എസ് ഓഫീസര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. ദേശീയതലത്തിലേക്ക് ഒന്നാമത്തെ നോമിനേഷനോടെയാണിത്. കോളേജിലെ എന്‍എസ്‌എസ് യൂണിറ്റുകള്‍ നടപ്പാക്കിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ആസാദ് സേനയുടെ പ്രവര്‍ത്തനം, സ്‌നേഹവീട് നിര്‍മാണം, ലഹരിക്കെതിരായ പ്രവര്‍ത്തനം, കോവിഡ് കാലത്തെ മികച്ച പ്രവര്‍ത്തനം, രക്തദാനം, ഭിന്നശേഷിക്കാര്‍ക്കുള്ള പ്രവര്‍ത്തനങ്ങള്‍, വിവിധങ്ങളായ സര്‍വേകള്‍ എന്നിവയാണ് നെഹ്‌റു കോളേജ് എന്‍എസ്‌എസ് യൂണിറ്റിനെ സംസ്ഥാന അവാര്‍ഡിന് അര്‍ഹമാക്കിയത്.
സംസ്ഥാനത്തെ മികച്ച എന്‍എസ്‌എസ് ഓഫീസര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട കോളേജ് അധ്യാപകന്‍ വി.വിജയകുമാര്‍ നേരത്തെ കണ്ണൂര്‍ സര്‍വകലാശാല തലത്തില്‍ 2 തവണ മികച്ച പ്രോഗ്രാം ഓഫീസര്‍ ആയിരുന്നു. ആസാദ് സേന കോ- ഓര്‍ഡിനേറ്റര്‍ ആയ ഇദ്ദേഹത്തിന് ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്കും ബോധ്യം പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാനതല അംഗീകാരം കിട്ടിയിരുന്നു. 3 യൂണിറ്റുകളാണ് നെഹ്‌റു കോളേജില്‍ ഉള്ളത്. സംസ്ഥാനത്തെ വിവിധ ഡയറക്ടറേറ്റുകളില്‍ നിന്നായി നിരവധി എന്‍ട്രികളാണ് അവാര്‍ഡിനായി ഉണ്ടായിരുന്നത്. മികച്ച കോ- ഓര്‍ഡിനേറ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട വി.വിജയകുമാര്‍ കാഞ്ഞങ്ങാട് അമ്പലത്തറ സ്വദേശിയാണ്. ഭാര്യ: പി.വി.സവിത (ഹയര്‍സെക്കന്‍ഡറി അധ്യാപിക). മക്കള്‍: വൈശാല്‍.എസ്.വിജയ്, വൈഭവ്.എസ്.വിജയ്.
No comments