Breaking News

ഉദ്‌ഘാടനം ചെയ്‌ത്‌ 5 മാസം കഴിഞ്ഞിട്ടും നീലേശ്വരം കോട്ടപ്പുറത്തെ സ്‌മാര്‍ട്ട്‌ അങ്കണവാടി തുറന്നില്ല: വാര്‍ഡ്‌സഭയില്‍ ചര്‍ച്ച

നീലേശ്വരം കോട്ടപ്പുറത്ത്‌ 5 മാസം മുന്‍പ്‌ ഉദ്‌ഘാടനം ചെയ്‌ത സ്‌മാര്‍ട്ട്‌ അങ്കണവാടി കെട്ടിടം ഇനിയും തുറന്നില്ല.
ഇന്ന്ചേ ർന്ന നീലേശ്വരം നഗരസഭ വാര്‍ഡ്‌ 22: കോട്ടപ്പുറം വാര്‍ഡ്‌ സഭയില്‍ ഇക്കാര്യം സജീവ ചര്‍ച്ചയായി. നീലേശ്വരം നഗരസഭയിലെ ആദ്യ സ്‌മാര്‍ട്ട്‌ അങ്കണവാടിയാണിത്‌. കെട്ടിടം ഉദ്‌ഘാടനം ചെയ്‌ത്‌ മാസങ്ങള്‍ പിന്നിട്ടിട്ടും പുതിയ കെട്ടിടത്തില്‍ വൈദ്യുതി കണക്ഷന്‍ പോലും കിട്ടാത്തതും അങ്കണവാടി ഇപ്പോഴും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിലെ അനൗചിത്യം ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. അടിയന്തരമായ അനന്തര നടപടികള്‍ സ്വീകരിച്ച്‌ കെട്ടിടം തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ നഗരസഭ സ്വീകരിക്കണമെന്നും വാര്‍ഡ്‌സഭ യോഗം ആവശ്യപ്പെട്ടു. കോട്ടപ്പുറം മദ്രസയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭ ആരോഗ്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.പി.ലത അധ്യക്ഷത വഹിച്ചു. വാര്‍ഡ്‌ കൗണ്‍സിലര്‍ റഫീഖ്‌ കോട്ടപ്പുറം സ്വാഗതം പറഞ്ഞു. വാര്‍ഡ്‌സഭ കോ- ഓര്‍ഡിനേറ്റര്‍ സി.പ്രകാശ്‌ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വാര്‍ഡ്‌ സഭ അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അച്ചാംതുരുത്തി- കോട്ടപ്പുറം പാലത്തിലെ തെരുവു വിളക്കുകള്‍ കണ്‍ചിമ്മിയതും വാര്‍ഡ്‌സഭാ യോഗത്തില്‍ ചര്‍ച്ചയായി.

No comments