Breaking News

മാസങ്ങളായി കത്താത്ത തെരുവു വിളക്കിനു കീഴില്‍ പ്രതിഷേധ ജ്വാല തെളിയിച്ച്‌ നാട്ടുകാര്‍.

മാസങ്ങളായി കത്താത്ത തെരുവു വിളക്കിനു കീഴില്‍ പ്രതിഷേധ ജ്വാല തെളിയിച്ച്‌ നാട്ടുകാര്‍.
നീലേശ്വരം നഗരസഭ വാര്‍ഡ്‌ 29 തൈക്കടപ്പുറം സ്റ്റോര്‍ വാര്‍ഡിലെ കോളനി ജങ്‌ഷനിലാണ്‌ 29-ാം വാര്‍ഡ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രതിഷേധ സമരം നടത്തിയത്‌. നീലേശ്വരം നഗരസഭയിലെ തീരദേശവാര്‍ഡുകളിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു യുഡിഎഫ്‌ കൗണ്‍സിലര്‍മാര്‍ സമരത്തിനൊരുങ്ങുന്നതായി പ്രഖ്യാപിച്ചിരുന്നു. 29-ാം വാര്‍ഡില്‍ എ.പി.റോഡ്‌, സ്‌റ്റോര്‍ ജങ്‌ഷന്‍, കോളനി ജങ്‌ഷന്‍ എന്നിവിടങ്ങളെല്ലാം തെരുവു വിളക്കുകള്‍ ഇല്ലാതെ ഇരുട്ടിലാണ്‌. ഇക്കാര്യം നഗരസഭ കൗണ്‍സില്‍ യോഗങ്ങളില്‍ ആവര്‍ത്തിച്ച്‌ ഉന്നയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നു കൗണ്‍സിലര്‍ കെ.വി.ശശികുമാര്‍ ചൂണ്ടിക്കാട്ടി. കെ.വി.സുരേഷ്‌ കുമാര്‍, കെ.സുകുമാരന്‍, വാര്‍ഡ്‌ പ്രസിഡന്റ്‌ കെ.വി.ദാമോദരന്‍, ബൂത്ത്‌ പ്രസിഡന്റ്‌ ശ്രീജ സത്യന്‍ എന്നിവര്‍ പ്രതിഷേധ ജ്വാലയ്‌ക്ക്‌ നേതൃത്വം നല്‍കി.

No comments