Breaking News

ബങ്കളം കൂട്ടപ്പുന്ന ശ്രീനാരായണ ഗുരുമഠത്തിൽ ഗുരുജയന്തി ആഘോഷിച്ചു.

ഗുരുധർമ്മ പ്രചാരണ സഭ കാസർകോട് ജില്ലാ കമ്മിറ്റിയുടെയും കൂട്ടപ്പുന്ന യൂണിറ്റ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ബങ്കളം കൂട്ടപ്പുന്ന ശ്രീനാരായണ ഗുരുമഠത്തിൽ ഗുരുജയന്തി ആഘോഷിച്ചു. പതാക ഉയർത്തി. തുടർന്ന് സ്വാമി സുരേശ്വരാനന്ദ ശിവഗിരി മഠം കാർമ്മികത്വത്തിൽ ഗുരുപൂജയും പ്രാർത്ഥന യോഗവും നടത്തി. തുടർന്ന് നടത്തിയ ഗുരുജയന്തി സമ്മേളനം കാസർകോട് ജില്ലാ കോ ഓഡിനേറ്റർ ഉദിനൂർ സുകുമാരൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ അഡ്വ. കെ.സി ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ. വി മോഹനൻ, എം. കുമാരൻ, ഗോപി കൂട്ടപ്പുന്ന, ടി. വി കൃഷ്ണൻ കാടങ്കോട്, പ്രസന്നൻ, സരോജിനി നാരായണൻ, കെ എസ് രമണി, പ്രസീത രാധാകൃഷ്ണൻ, രജനി ശശി, ഗീത മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ല കൺവീനർ വിനോദ് ആറ്റിപ്പിൽ സ്വാഗതവും ആനന്ദൻ ചായ്യോത്ത് നന്ദിയും പറഞ്ഞു.

No comments