Breaking News

നീലേശ്വരം തൈക്കടപ്പുറം തീരദേശ റോഡ് മെക്കാഡം റോഡ്‌ ആക്കുന്നതിന്‌ മുന്നോടിയായി ഹാര്‍ബര്‍ എഞ്ചിനിയറിങ്‌ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.

നീലേശ്വരം തൈക്കടപ്പുറം തീരദേശ റോഡ് 
മെക്കാഡം റോഡ്‌ ആക്കുന്നതിന്‌ മുന്നോടിയായി ഹാര്‍ബര്‍ എഞ്ചിനിയറിങ്‌ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. ദേശീയപാതയില്‍ നിന്നു നീലേശ്വരം നഗരസഭയിലെ തീരദേശ മേഖലകളിലേക്കു പോകുന്ന തോട്ടം- തൈക്കടപ്പുറം റോഡില്‍ ഇനി യാത്രാദുരിതമൊഴിയും.
റോഡ്‌ പുനരുദ്ധരിച്ചു മെക്കാഡം ടാറിങ്‌ നടത്താന്‍ എസ്‌റ്റിമേറ്റ്‌ തയ്യാറാക്കി. എം.രാജഗോപാലന്‍ എംഎല്‍എയുടെ ഇടപെടലിനെയും ആവശ്യത്തെയും തുടര്‍ന്നാണ്‌ സംസ്ഥാന സര്‍ക്കാര്‍ റോഡിനായി ബജറ്റില്‍ 3 കോടി രൂപ അനുവദിച്ചത്‌. സംസ്ഥാന ഹാര്‍ബര്‍ എഞ്ചിനിയറിങ്‌ വകുപ്പിനാണ്‌ നിര്‍മാണ ചുമതല. ഹാര്‍ബര്‍ എഞ്ചിനിയറിങ്‌ വിഭാഗം അസിസ്റ്റന്റ്‌ എഞ്ചിനിയര്‍ കെ.സുനീഷിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരാണ്‌ എസ്‌റ്റിമേറ്റ്‌ തയ്യാറാക്കുന്നത്‌. ഉദ്യോഗസ്ഥ സംഘം ഇന്നലെയാണ് സ്ഥലം സന്ദര്‍ശിച്ചത്. നീലേശ്വരം നഗരസഭ വൈസ്‌ ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌ റാഫി, വികസന സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.ഗൗരി, നഗരസഭ കൗണ്‍സിലര്‍ കെ.പ്രീത, കെ.വി.ദാമോദരന്‍, പി.കെ.പ്രകാശന്‍, അഷ്‌റഫ്‌ കണിച്ചിറ എന്നിവരും കൂടെയുണ്ടായിരുന്നു.

No comments