Breaking News

അച്ചാംതുരുത്തി ശ്രീനാരായണഗുരു സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു.

അച്ചാംതുരുത്തി ശ്രീനാരായണഗുരു സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു.
കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. 
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയ ഫയർമാൻ മനോജ് കുമാർ.എ, സയൻസിൽ ഡോക്ടറേറ്റ് നേടിയ കുമാരി ശിശില.വി എന്നിവരെയും കഴിഞ്ഞവർഷം എസ്എസ്എൽസി,
 പ്ലസ് ടു, യുഎസ്എസ്,എൽ എസ്എസ് എന്നീ പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. ചടങ്ങിൽ വായനശാല പ്രസിഡണ്ട് കെ വി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ശ്രീജിത്ത് ടി.വി ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് 
എൻ. കെ കൃഷ്ണൻ, മലപ്പിൽ സുകുമാരൻ
ലൈബ്രറി കൗൺസിൽ
നേതൃസമിതി കൺവീനർ ടി.തമ്പാൻ,
വിനോദ് കുമാർ എ.വി, ശ്രീജ കെ.പി, 
നിഷാന്ത് പി വി, സഞ്ജീവന്‍ കെ, സത്യനാഥൻ പി വി എന്നിവർ പ്രസംഗിച്ചു.
വയനാട്ടിലെ ദുരന്ത ബാധിതരെ സഹായി ക്കാനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള വായനശാലയുടെ സംഭാവന ജില്ലാ ലൈബ്രറി കൗൺസിലിനു വേണ്ടി നേതൃസമിതി കൺവീനർ ടി.തമ്പാൻ ഏറ്റുവാങ്ങി.

No comments