Breaking News

സംസ്ഥാന പണിമുടക്കിന്റെ ഭാഗമായി ഗുഡ്സ് ട്രാൻസ്പോർട്ട് യൂണിയൻ സി ഐ ടി യു നീലേശ്വരം എഫ്സിഐക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി.

സംസ്ഥാന പണിമുടക്കിന്റെ ഭാഗമായി ഗുഡ്സ് ട്രാൻസ്പോർട്ട് യൂണിയൻ സിഐടിയുവിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ നീലേശ്വരം എഫ്സിഐക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി.
ജില്ലാ സെക്രട്ടറി വെങ്ങാട്ട് ശശി ഉദ്ഘാടനം ചെയ്തു. വി.ഗിരീശൻ അധ്യക്ഷനായി. എം.രാജൻ, പി.വി.രാജീവൻ, കെ. നാരായണൻ,മഹേഷ് പുത്തരിയടുക്കം, എം.ഇബ്രാഹിം എന്നിവർ സംസാരിച്ചു. ഓഗസ്റ്റ് 31 ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ച് വിജയിപ്പിക്കാനും തീരുമാനിച്ചു.

No comments