നീലേശ്വരം റോട്ടറി ഹാളില്‍ സെപ്‌റ്റംബര്‍ 7 ന് സൗജന്യ നേത്രപരിശോധന ക്യാംപും ജീവിതശൈലീ രോഗനിര്‍ണയവും
സമദൃഷ്ടി ക്ഷമതാവികാസ് മണ്ഡല്‍- സക്ഷമ ഹൊസ്‌ദുര്‍ഗ് താലൂക്ക് കമ്മിറ്റി, അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്‌പിറ്റല്‍, നീലേശ്വരം റോട്ടറി ക്ലബ് എന്നിവയുടെ നേതൃത്വത്തില്‍ സൗജന്യ നേത്രപരിശോധന ക്യാംപും ജീവിതശൈലീ രോഗനിര്‍ണയവും നടത്തും.
സെപ്‌റ്റംബര്‍ 7 നു രാവിലെ 9 മുതല്‍ ഉച്ചയ്‌ക്ക് ഒരു മണി വരെ നീലേശ്വരം കോണ്‍വന്റ് ജങ്‌ഷന്‍ സമീപത്തെ റോട്ടറി ഹാളിലാണ് പരിപാടി. പരിപാടിയില്‍ അവയവദാന സമ്മതപത്രം സ്വീകരിക്കുന്നതാണെന്നു സക്ഷമ പ്രസിഡന്റ് വി.ആര്‍.കൃഷ്‌ണകുമാര്‍, സെക്രട്ടറി കെ.എം.സന്തോഷ് എന്നിവര്‍ അറിയിച്ചു. സക്ഷമ ഹൊസ്‌ദുര്‍ഗ് താലൂക്ക് സമിതി രക്ഷാധികാരി കെ.കെ.നാരായണന്‍ ഉദ്‌ഘാടനം ചെയ്യും. നീലേശ്വരം റോട്ടറി പ്രസിഡന്റ് കെ.എം.രമേശന്‍ അധ്യക്ഷനാകും. കാഞ്ഞങ്ങാട് ഐഎംഎ പ്രസിഡന്റ് ഡോ.വി.സുരേശന്‍ അവയവദാന ബോധവല്‍ക്കരണം നടത്തും. ഗ്ലൂക്കോമ സര്‍ജന്‍ ഡോ.സ്‌നേഹ ക്യാമ്പ് വിശദീകരിക്കും. ഫോണ്‍: 8606280422.
No comments