മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ പി.ആര്‍.ശ്രീനാഥിനും കെ.വി.ജോസഫിനും ഇന്നു നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലില്‍ പൗരസ്വീകരണം
വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ ശ്രീനാഥ് പള്ളിയത്ത്, കെ.വി.ജോസഫ് എന്നിവര്‍ക്ക് ഇന്നു നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലില്‍ പൗരസ്വീകരണമൊരുക്കും. ടിഞ്ഞാറ്റംകൊഴുവലിലെ കലാ സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി. വൈകിട്ട് 4. 30 ന് പടിഞ്ഞാറ്റംകൊഴുവലിലെ നീലേശ്വരം പൊതുജനവായനശാല ഹാളില്‍ റിട്ട.അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് ടി.പി.രഞ്‌ജിത്ത് ഉദ്‌ഘാടനം ചെയ്യും. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ സ്വദേശിയായ പി.ആര്‍.ശ്രീനാഥ് കണ്ണൂര്‍ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലാണ് ജോലി ചെയ്‌തു വരുന്നത്. ചിറ്റാരിക്കാല്‍ മണ്ഡപം സ്വദേശിയായ കെ.വി.ജോസഫ് പടിഞ്ഞാറ്റംകൊഴുവല്‍ ജവഹര്‍ഹൗസിങ് കോളനിയിലെ കാഞ്ഞിരത്തുങ്കല്‍ വീട്ടിലാണ് താമസം. ജില്ലാ പോലീസ് ആസ്ഥാനത്ത് എന്‍ഡിപിഎസ് കോ- ഓര്‍ഡിനേഷന്‍ സെല്ലിലാണ് ജോലി ചെയ്യുന്നത്.
No comments