ചെറുവത്തൂർ മയ്യിച്ച വടക്കേച്ചിറ റോഡ് നിർമാണത്തിന് 63.70 ലക്ഷം രൂപയുടെ ഭരണാനുമതി
ചെറുവത്തൂർ മയ്യിച്ച വടക്കേച്ചിറ റോഡ് നിർമാണത്തിന് 63.70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.രാജഗോപാലൻ എംഎൽഎ അറിയിച്ചു.
തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന മത്സ്യബന്ധന-തുറമുഖ വകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണിത്. ചെറുവത്തൂർ പഞ്ചായത്തിലെ മയ്യിച്ച വടക്കേച്ചിറ നിവാസികളുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ വിരാമമായുന്നത്. നിലവിൽ വെള്ളക്കെട്ടും മറ്റ് പ്രയാസങ്ങളും മൂലം ഈ പ്രദേശത്ത് വാഹന ഗതാഗതം ഏറെ ദുഷ്കരമാണ്. മൂന്നര മീറ്റർ ടാറിങ് ചെയ്യുന്ന റോഡിന് ആവശ്യമായ സ്ഥലങ്ങളിൽ പൈപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
No comments