ബിഎംഎസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് കാഷ്യു മസ്ദൂർ സംഘ് കോട്ടപ്പാറ വിട്ടൽ കാഷ്യു യൂണിറ്റ് കുടുംബസംഗമം നടത്തി.
ബിഎംഎസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് കാഷ്യു മസ്ദൂർ സംഘ് കോട്ടപ്പാറ വിട്ടൽ കാഷ്യു യൂണിറ്റ് കുടുംബസംഗമം നടത്തി.
വാഴക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ബിഎംഎസ് സംസ്ഥാന ട്രഷറർ ബാലചന്ദ്രൻ പാലക്കാട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രത്നാകരൻ വാഴക്കോട് അധ്യക്ഷനായി. യൂണിയൻ കാസറഗോഡ് ജില്ലാ പ്രസിഡന്റ് വി.വി.ബാലകഷ്ണൻ, സെക്രട്ടറി മിനി മേലടുക്കം, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സുനിൽ വാഴക്കോട്, പ്രദീപ് കേളോത്ത്, ബിഎംഎസ് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു.
No comments