Breaking News

നീലേശ്വരം തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തോടുള്ള അവഗണന ഉടൻ പരിഹരിക്കണമെന്ന് തൈക്കടപ്പുറം 26ാം വാർഡ്‌ സഭയിൽ ആവശ്യമുയർന്നു.

തീരദേശമേഖലയിലെ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന നീലേശ്വരം തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തോടുള്ള അവഗണന അവസാനിപ്പിച്ച്‌ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് തൈക്കടപ്പുറം 26ാം വാർഡ്‌ സഭയിൽ ആവശ്യമുയർന്നു. ഉദ്ഘാടനം കഴിഞ്ഞിട്ട്‌ മാസങ്ങൾ പിന്നിട്ടിട്ടും പുതിയ കെട്ടിടം പ്രവർത്തന സജ്ജമാക്കാത്തത്‌ ജനങ്ങളിൽ വലിയ പ്രതിഷേധമുയർത്തിയിട്ടുണ്ടെന്നും അധികൃതർ അടിയന്തിര പ്രാധാന്യത്തോടെ വിഷയം പരിഹരിക്കണമെന്നും വാർഡ് കൗൺസിലർ വി. അബൂബക്കർ യോഗത്തിൽ ആവശ്യപ്പെട്ടു. 
വിവിധ വികസന വിഷയങ്ങൾ ചർച്ചയായ വാർഡ്‌ സഭയിൽ കൗൺസിലർ വി. അബൂബക്കർ സ്വാഗതം പറഞ്ഞു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ ശംസുദ്ധീൻ അരിഞ്ചിറ വിശദീകരണ ഭാഷണം നടത്തി. രാജേഷ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. നന്ദിയും ‌പറഞ്ഞു. ഇന്നു വൈകിട്ട്‌ നടന്ന വാർഡ്‌ സഭയിൽ നല്ല ജനപങ്കാളിത്തവുമുണ്ടായി.

No comments