മലയാളി മാസ്റ്റേഴ്സ് അത് ലറ്റിക് അസോസിയേഷൻ സംസ്ഥാന കായിക മേള ഡിസംബർ 14, 15 തീയതികളിൽ നീലേശ്വരം ഇഎംഎസ് സ്‌റ്റേഡിയത്തിൽ നടക്കും.
മലയാളി മാസ്റ്റേഴ്സ് അത് ലറ്റിക് അസോസിയേഷൻ സംസ്ഥാന കായിക മേള ഡിസംബർ 14, 15 തീയതികളിൽ നീലേശ്വരം ഇഎംഎസ് സ്‌റ്റേഡിയത്തിൽ നടക്കും.
അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റിയാണ് മേളയ്ക്ക് അതിഥ്യമരുളുന്നത്. ഇത്തിരി വ്യായാമം ഒത്തിരി ആരോഗ്യം എന്ന ആശയം ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന 30 വയസിന് മുകളിൽ പ്രായമുള്ള സ്ക്രീ പുരുഷന്മാരുടെ കായിക സംഘടനയാണ് മലയാളി മാസ്റ്റേഴ്സ് അത് ലറ്റിക് അസോസിയേഷൻ. സംസ്ഥാന മീറ്റ് വിജയികൾക്ക് തുടർന്ന് ദേശീയ- ഏഷ്യൻ - ലോകമീറ്റ് വരെ പ്രാതിനിധ്യത്തിന് അവസരമുണ്ട്. സംസ്ഥാന മീറ്റിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂളിൽ ചേരുമെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ.കെ. മെന്റലിൻ മാത്യു (9645049070), ജില്ലാ സെക്രട്ടറി കെ.മനോജ് കുമാർ (9846055060) എന്നിവർ അറിയിച്ചു.
No comments