Breaking News

രണ്ടാമത് രജിത് റാം സ്മാരക എൻഡോവ്മെന്റ് കരുണ പാലിയേറ്റീവ് സൊസൈറ്റിക്ക്.

മാതൃഭൂമി സബ് എഡിറ്ററും നീലേശ്വരം റെയിൽവേ ഡവലപ്മെന്റ് കലക്ടീവ് - എൻആർഡിസി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന രജിത് റാമിന്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ രണ്ടാമത് രജിത് റാം സ്മാരക എൻഡോവ്മെന്റ് കരുണ പാലിയേറ്റീവ് സൊസൈറ്റിക്ക്.
എൻആർഡിസിയും രജിത്തിന്റെ കുടുംബവും ചേർന്ന് ഏർപ്പെടുത്തിയതാണ് 11, 111 രൂപയും ഫലകവും ചേർന്ന എൻഡോവ്മെന്റ്. കിടപ്പു രോഗികൾക്ക് സാന്ത്വനമേകുന്നതിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ചെയ്തു വരുന്ന പ്രവർത്തനങ്ങളാണ് കരുണ പാലിയേറ്റീവ് സൊസൈറ്റിയെ അവാർഡിന് അർഹമാക്കിയത്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 ന് നീലേശ്വരം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരുന്ന ചടങ്ങിൽ മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എൻഡോവ്മെന്റ് സമ്മാനിക്കും.

No comments