സിപിഎമ്മിന്റെ 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ ഇന്ന് തുടങ്ങും.
ഏപ്രിൽ 2 മുതൽ 6 വരെ തമിഴ്നാട്ടിലെ മധുരയിൽ നടക്കുന്ന സിപിഎമ്മിന്റെ 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ ഇന്ന് തുടങ്ങും.
ജില്ലയിൽ ഈ മാസം 30 ന് അകം 1956 ബ്രാഞ്ച് സമ്മേളനങ്ങളാണ് നടക്കുക. ഏകദിന സമ്മേളനങ്ങളാണ് ഇവ. രാവിലെ തുടങ്ങി വൈകിട്ട് അവസാനിക്കും വിധമാണ് ക്രമീകരണം. ഒക്ടോബറിൽ 145 ലോക്കൽ കമ്മിറ്റികളുടെ ദ്വിദിന സമ്മേളനങ്ങൾ നടക്കും. ആദ്യ ദിനം പ്രതിനിധി സമ്മേളനം തുടങ്ങി തൊട്ടടുത്ത ദിവസം പൊതുസമ്മേളനങ്ങൾ എന്ന ക്രമത്തിൽ. ജില്ലയിലെ 12 ഏരിയാ കമ്മിറ്റികളുടെയും ത്രിദിന പൊതു സമ്മേളനങ്ങൾ നവംബറിൽ ആണ്. ആദ്യ 2 ദിവസങ്ങളിൽ പ്രതിനിധി സമ്മേളനവും മൂന്നാം ദിനം പൊതുസമ്മേളനവും. 2025 ഫെബ്രുവരി 1 മുതൽ 3 വരെ കാഞ്ഞങ്ങാട്ടാണ് ജില്ലാ സമ്മേളനം. ഇതേ മാസം കൊല്ലത്ത് സംസ്ഥാന സമ്മേളനവും ചേരും.
No comments