ഗതാഗതത്തിനുപയോഗിച്ചിരുന്ന പഴയ പാലം അപകട സ്ഥിതിയിലായതോടെ ദേശീയ പാതയിൽ നീലേശ്വരം കാര്യങ്കോട്ടെ ഗതാഗതം വീണ്ടും പുതിയ പാലത്തിലൂടെ..
ഗതാഗതത്തിനുപയോഗിച്ചിരുന്ന പഴയ പാലം അപകട സ്ഥിതിയിലായതോടെ ദേശീയ പാതയിൽ നീലേശ്വരം കാര്യങ്കോട്ടെ ഗതാഗതം വീണ്ടും പുതിയ പാലത്തിലൂടെ.
ജൂലെ ഒന്നിന് തുറന്ന് അഞ്ചാം തീയതി തന്നെ അടച്ചിട്ട പുതിയപാലം ഇന്നു രാവിലെയാണ് വീണ്ടും തുറന്നത്. പഴയ പാലത്തിന്റെ പ്രധാന തൂണ് ചെരിഞ്ഞ് അപകട നിലയിലായ കാര്യം കഴിഞ്ഞ ദിവസം എല്ലാ മാധ്യമങ്ങളിലും വാർത്തയായതോടെയാണ് അധികൃതരുടെ ഇടപെടൽ. സ്പാനുകൾ കൂട്ടിയിണക്കുന്ന എക്സ്പാൻഷൻ ജോയിന്റിങ് പൂർത്തിയാക്കാനാണ് പുതിയ പാലം അടച്ചത്. ഇതിന് ഒരു മാസത്തെ സമയം വേണ്ടി വരുമെന്ന് കണക്കാക്കിയെങ്കിലും ഇതിലും നേരത്തെ പണി തീർന്നു. എന്നിട്ടും തുറക്കാൻ മടിക്കുന്നതിനിടെയാണ് പഴയ പാലത്തിന്റെ ബലക്ഷയം വാർത്തയായത്. ദേശീയ പാത വികസനത്തിന്റെ ഭാഗമായാണ് കാര്യങ്കോട്ട് പുതിയ 3 വരി പാലം വന്നത്. പഴയത് പൊളിച്ചു മാറ്റി മറ്റൊരു 3 വരി പാലം കൂടി ഇവിടെ പണിയും.
No comments