ഗീതുവിന്റെ ചികിത്സക്കായി തുക കണ്ടെത്താൻ കാരുണ്യയാത്രയ്ക്ക് പിന്നാലെ 100 രൂപ ചലഞ്ച് നടത്തി തമ്പുരാട്ടി ബസ് കൂട്ടായ്മ..
കരിന്തളം ഗവ.കോളേജിലെ ബിരുദ വിദ്യാർത്ഥിനി ബിരിക്കുളം നവോദയ നഗറിലെ ഗീതുവിന്റെ ചികിത്സക്കായി തുക കണ്ടെത്താൻ കാരുണ്യയാത്രയ്ക്ക് പിന്നാലെ 100 രൂപ ചലഞ്ച് നടത്തി തമ്പുരാട്ടി ബസ് കൂട്ടായ്മ.
ബസിലെ യാത്രക്കാരുടെയും തൊഴിലാളികളുടെയും കൂട്ടായ്മയായ തമ്പുരാട്ടി ബസ് ഫാൻസ് വാട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ചലഞ്ച് നടത്തിയത്. സമാഹരിച്ച തുക കൂട്ടായ്മ അംഗങ്ങൾ ഗീതു ചികിത്സാ സഹായ കമ്മിറ്റിക്കു കൈമാറി. ശ്രദ്ധേയമായ 5 കാരുണ്യ യാത്രകളാണ് തമ്പുരാട്ടി ബസ് ഇതിനകം നടത്തിയത്. ജീവകാരുണ്യ വഴിയിൽ ബസ് തുടർന്നും യാത്ര ചെയ്യുമെന്ന് ബസ് മാനേജ്മെന്റ് അറിയിച്ചു.
No comments