Breaking News

കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തൃക്കരിപ്പൂർ ബ്ലോക്ക് കമ്മിറ്റി യോഗം ചേർന്നു

സംസ്ഥാനത്തെ സർവീസ് പെൻഷൻകാർക്ക് നൽകാൻ ബാക്കിയുള്ള ക്ഷാമാശ്വാസ ഗഡുക്കളും പെൻഷൻ പരിഷ്കരണ ഗന്ധുവും ഓണത്തിന് മുമ്പ് ഒറ്റ ഗഡുവായി അനുവദിക്കണമെന്ന് കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തൃക്കരിപ്പൂർ ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ രാജീവ് ഭവനിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പലേരി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.സി.സുരേന്ദ്രൻ നായർ, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെവി.രാഘവൻ മാസ്റ്റർ, സംസ്ഥാന കമ്മിറ്റി മെമ്പർ പി.ദാമോദരൻ നമ്പ്യാർ, സംസ്ഥാന കൗൺസിലർ പി.പി.ബാലചന്ദ്രൻ ഗുരുക്കൾ, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.എം.വിജയൻ, പി.പി. കുഞ്ഞമ്പു മാസ്റ്റർ, കെ.കെ.വർഗീസ്,എന്നിവർ പ്രസംഗിച്ചു.  രവീന്ദ്രൻ കൊക്കോട്ട്, ടി.വി. സുരേഷ്, കെ.രാഘവൻ മാസ്റ്റർ, കെ.വി. ദാമോദരൻ, കെ.വി. രാജീവൻ, കെ. ദേവേന്ദ്രൻ,ലിസമ്മ ജേക്കബ്, കെ. ആനന്ദവല്ലി, എം. രാഘവൻ, പി.പി. നാരായണൻ അടിയോടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സി.ദാമോദരൻ സ്വാഗതവും പി. രത്നാകരൻ നന്ദിയും പറഞ്ഞു. ആഗസ്റ്റ് 7,8,9 തീയതികളിൽ  കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടക്കുന്ന സത്യാഗ്രഹ പരിപാടി വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.

No comments