കൊന്നക്കാട്ട് ഉരുൾപൊട്ടൽ ഉണ്ടായെന്ന് വ്യാജ ഓഡിയോ സന്ദേശം. നടപടിയുമായി വെള്ളരിക്കുണ്ട് പോലീസ്
വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട കൊന്നക്കാട്ട് ഉരുൾപൊട്ടൽ ഉണ്ടായെന്ന് വ്യാജ ഓഡിയോ സന്ദേശം.
രാത്രിയോടെയാണ് സമൂഹ മാധ്യമങ്ങളിൽ ഇങ്ങനെയൊരു സന്ദേശം പ്രചരിച്ചത്. ഇതു ശ്രദ്ധയിൽ പെട്ട ഉടൻ വെള്ളരിക്കുണ്ട് സിഐ ഇതിനെതിരെ മുന്നറിയിപ്പു നൽകി സമൂഹ മാധ്യമങ്ങളിൽ തന്നെ സന്ദേശം നൽകി. കൊന്നക്കാട്ട് ഉരുൾപൊട്ടലോ പ്രകൃതി ദുരന്തമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇതിന് വിരുദ്ധമായി സോഷ്യൽ മീഡിയയിൽ ജനങ്ങളെ പരിഭ്രാന്തരാക്കും വിധം സന്ദേശങ്ങൾ ചമയ്ക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സന്ദേശത്തിൽ പറഞ്ഞു. സ്റ്റേഷൻ പരിധിയിൽ ഏതെങ്കിലും തരത്തിലുള്ള പ്രകൃതി ദുരന്തങ്ങൾ നടന്നതായി അറിയുന്നവർ 0467-2242300 എന്ന നമ്പറിലോ 9497987221 (സിഐ), 9497980931 (എസ്ഐ) എന്നീ നമ്പറുകളിലോ വിവരമറിയിക്കണമെന്നും കൂട്ടിച്ചേർത്തു.
No comments