കെ.എം. ജോസിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ തണൽ - കെ.എം. ജോസ് എൻഡോവ്മെന്റ് നാടകപ്രതിഭ രാജ്മോഹൻ നീലേശ്വരത്തിന് സമ്മാനിച്ചു.
കമ്പി തപാൽ വകുപ്പ് ജീവനക്കാരനും നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ തണൽ അംഗവുമായിരുന്ന കെ.എം. ജോസിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ തണൽ - കെ.എം. ജോസ് എൻഡോവ്മെന്റ് നാടകപ്രതിഭ രാജ്മോഹൻ നീലേശ്വരത്തിന് സമ്മാനിച്ചു.
10,000 രൂപയും പ്രശസ്തി പത്രവും ശ്യാമ ശശി രൂപകൽപന ചെയ്ത ശിൽപവുമടങ്ങിയ പുരസ്കാരം സിനിമാ നാടക നടൻ സന്തോഷ് കീഴാറ്റൂർ രാജ്‌മോഹൻ നീലേശ്വരത്തിന് നൽകി. കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ സംവിധായകൻ വി.ശശി നീലേശ്വരത്തെയും അനുമോദിച്ചു. പി.വി. നാരായണൻ കെ.എം. ജോസ് അനുസ്മരണം നടത്തി. സി.എം.രവീന്ദ്രൻ എൻഡോവ്മെന്റ് ജേതാവിനെ പരിചയപ്പെടുത്തി. ഇ.പി.രാജഗോപാലൻ മുഖ്യ പ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും എസ്എസ്എൽസി, പ്ലസ്ടു, എൽഎസ്എസ്, യുഎസ്എസ്, രാജ്യ പുരസ്കാർ വിജയികളെയും അനുമോദിച്ചു. ടി.വി.നാരായണൻ അധ്യക്ഷനായി. ആൻസി ജോസ്, കെ.പി.കൃഷ്ണൻ, ഉദിനൂർ ബാലഗോപാലൻ, ഡോ. ഇ.ഉണ്ണികൃഷ്ണൻ, കെ.പി.ശശികുമാർ, നീലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ഭാർഗവി, കൗൺസിലർമാരായ പി.ബിന്ദു, ടി.വി.ഷീബ, രാജ്മോഹൻ നീലേശ്വരം, വി.ശശി നീലേശ്വരം, ടി.വി. ലത എന്നിവർ പ്രസംഗിച്ചു. രത്നാകരൻ നായർ കരിങ്ങാട്ട് സ്വാഗതവും പി.വേലായുധൻ നന്ദിയും പറഞ്ഞു. ഉദിനൂർ ജ്വാല തിയറ്റേഴ്സിന്റെ ഈഡിപ്പസ് റീഡിങ് തിയേറ്റർ നാടകവും അരങ്ങേറി.
No comments