Breaking News

വയനാട് ദുരിതാശ്വാസം: നീലേശ്വരത്ത് ഡിവൈഎഫ്ഐ കലക്ഷൻ സെന്റർ തുറന്നു

ഉരുൾപൊട്ടലിനെ തുടർന്ന് വയനാട്ടിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യ സാധനങ്ങൾ ശേഖരിക്കുന്നതിനായി ഡിവൈഎഫ്ഐ ജില്ലയിൽ കലക്ഷൻ സെന്ററുകൾ തുറന്നു.
നീലേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരത്താണ് ആദ്യ സെന്റർ തുറന്നത്. നീലേശ്വരം അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് കെ.പി.രവീന്ദ്രൻ, സെക്രട്ടറി പി.വി.ഷീജ എന്നിവർ അവശ്യസാധനങ്ങൾ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ടിന് കൈമാറി. ബ്ലോക്ക് പ്രസിഡന്റ് എം.വി. ദീപേഷ്, സെക്രട്ടറി എം.വി.രതീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.സനു മോഹൻ, അമൃത സുരേഷ് എന്നിവർ നേതൃത്വം നൽകി.

No comments