Breaking News

വാഴുന്നോറൊടി കുണ്ടേനയിൽ ചുഴലിക്കാറ്റിൽ തകർന്ന വീട് കോൺഗ്രസ് പ്രവർത്തകർ പുനർ നിർമിച്ചു.

വാഴുന്നോറൊടി കുണ്ടേനയിൽ ചുഴലിക്കാറ്റിൽ തകർന്ന വീട് കോൺഗ്രസ് പ്രവർത്തകർ പുനർ നിർമിച്ചു.
കുണ്ടേനയിലെ സുഹറയുടെ വീടാണ് ശ്രമദാനത്തിലൂടെ പുനർ നിർമിച്ചത്. കോൺഗ്രസ് കാഞ്ഞങ്ങാട് നഗരസഭ 25 ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഇത്. വാർഡ് പ്രസിഡന്റ് അനിൽ വാഴുന്നോറൊടിയുടെ നേതൃത്വത്തിൽ വി. രമേശൻ, അവിനാശ് വാഴുന്നോറൊടി, പ്രമോദ് കുണ്ടേന, ശശി കുണ്ടേന, വി.ബാബു ഉൾപ്പെടെയുള്ളവർ ശ്രമദാനത്തിൽ പങ്കെടുത്തു.

No comments