Breaking News

തായന്നൂർ ഉദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രതിമാസ പരിപാടിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

തായന്നൂർ ഉദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രതിമാസ പരിപാടിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ ഡോ. നൗറിനിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ക്യാമ്പ് നടത്തിയത്. ഡോ. നൗറിൻ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ പി.യു. മുരളീധരൻ നായർ സ്വാഗതം പറഞ്ഞു. ഭാരവാഹികളായ ടി.പി.സുരേഷ് കുമാർ, കെ.ആർ.സി. തായന്നൂർ, ക്ലബ് പ്രസിഡന്റ് എൻ.വി. അജിത്ത് കുമാർ, സെക്രട്ടറി കെ.രമേശൻ, വനിതാവേദി ഭാരവാഹികളായ ദിവ്യ വിനോദ്, കൃഷ്ണകുമാരി, എം.ശ്രീകല എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. പ്രതിമാസ പരിപാടിയുടെ ഭാഗമായി ഓഗസ്റ്റിൽ കാസർകോട് ജില്ലാതല ചെസ് ചാമ്പ്യൻഷിപ്പ് നടത്തും.

No comments