ചെറുവത്തൂർ ചീമേനി തോട്ടുവാളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
ചെറുവത്തൂർ ചീമേനി തോട്ടുവാളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിമിരി കൊരയിച്ചാൽ ആശാരിമൂലയിലെ എം.എ. രാജേഷ് (45) ആണ് മരിച്ചത്. പയ്യന്നൂരിൽ നിന്നും ചീമേനി ഭാഗത്തേക്ക് വരികയായിരുന്ന കാറും പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും ഇന്ന് വൈകിട്ട് അഞ്ചോടെയാണ് അപകടത്തിൽപെട്ടത്. സാരമായി പരിക്കേറ്റ യുവാവിനെ ചെറുവത്തൂരിലെ സ്വാകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പരേതരായ എം.എ. കേശവന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ശ്രീകുമാരി. സഹോദരങ്ങൾ: എം.എ. ശ്യാമള (അരവഞ്ചാൽ), എം.എ. കരുണൻ (തിമിരി), എം.എ. ഗൗരി(എരുവശേരി), എം.എ. പ്രേമ (തിമിരി), എം.എ. രാജീവൻ (തിമിരി).
No comments