Breaking News

മുടി മുറിക്കാൻ പോയതിനിടെ കാണാതായ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശിയെ കണ്ടെത്തി.

മുടി മുറിക്കാൻ പോയതിനിടെ കാണാതായ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശിയെ കണ്ടെത്തി.
നാഗച്ചേരി തൂക്കുപാലത്തിനു സമീപത്തെ നീലായി വിജയനെ (47) യാണ് കരിന്തളം കാട്ടിപ്പൊയിലിൽ കണ്ടെത്തിയത്. നാട്ടുകാരുടെയും നീലേശ്വരം പോലീസിന്റെയും സഹായത്തോടെയായിരുന്നു ഇത്. പോലീസ് സാന്നിധ്യത്തിൽ ബന്ധുക്കൾക്കു കൈമാറി. ഇന്നു രാവിലെ 11.30 ന് മുടി മുറിക്കാനായി വീട്ടിൽ നിന്നിറങ്ങിയ ഇദ്ദേഹം വൈകിട്ടും തിരിച്ചെത്താത്തതോടെയാണ് വീട്ടുകാരും നാട്ടുകാരും തിരഞ്ഞിറങ്ങിയത്. കണ്ടെത്താൻ പരിശ്രമിച്ചവർക്കും സഹായിച്ചവർക്കുമെല്ലാം ഇവർ നന്ദി അറിയിച്ചു.

No comments