Breaking News

കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് പുന:സംഘടിപ്പിച്ചു.

കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് പുന:സംഘടിപ്പിച്ചു.
11 അംഗ സിൻഡിക്കേറ്റിൽ ജില്ലയിൽ നിന്ന് ഡോ.എ.അശോകനും പി. സജിത്ത് കുമാറുമാണ് സിൻഡിക്കേറ്റിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടത്. ഉന്നത വിദ്യാഭ്യാസ രംഗത്തു നിന്നു നാമനിർദേശം ചെയ്യപ്പെട്ട 6 പേരിലാണ് ഇരുവരും ഉൾപ്പെട്ടത്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ - കിലയുടെ തളിപ്പറമ്പ് കരിമ്പത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ് ഡയറക്ടർ ആണ് ഡോ. എ.അശോകൻ. തുടർച്ചയായ രണ്ടാം തവണയാണ് സിൻഡിക്കേറ്റ് അംഗം ആകുന്നത്. പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്നു. രാവണേശ്വരം സ്വദേശിയാണ്. നിലവിൽ അജാനൂർ മണലിലെ അനുഗ്രഹിലാണ് താമസം. ഭാര്യ: എം.കെ.ദീപ ( പ്രിൻസിപ്പൽ, എം ഐസി കോളേജ്, ചട്ടഞ്ചാൽ), മക്കൾ: അനുഗ്രഹ് (ഐ ടി എഞ്ചിനീയർ, മംഗളൂരു), ആരോമൽ (വിദ്യാർത്ഥി, കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയം). മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവ.കോളേജിലെ കൊമേഴ്സ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ് പി.സജിത്ത് കുമാർ. തൃക്കരിപ്പൂർ ഇളമ്പച്ചി തലിച്ചാലം പലേരി വീട്ടിലാണ് താമസം. ഭാര്യ: എം.ആർ. അഞ്ജന (അധ്യാപിക, കുട്ടമത്ത് ജി എച്ച്എസ്എസ്).മക്കൾ: ദേവിക ( തിരുവനന്തപുരം ഗവ.എഞ്ചിനിയറിങ് കോളേജ് വിദ്യാർത്ഥിനി), നിരഞ്ജൻ (എട്ടാം ക്ലാസ് വിദ്യാർത്ഥി, എളമ്പച്ചി ഗവ ഹയർ സെക്കന്ററി സ്കൂൾ)

No comments