Breaking News

കേരള ഇലക്ട്രിക്കൽ ട്രേഡേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം നടത്തി

ഇലക്ട്രിക്കൽ സാധനങ്ങളുടെ അനധികൃത വ്യാപാരം തടയണമെന്ന് കേരള ഇലക്ട്രിക്കൽ ട്രേഡേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഡ്യൂപ്ലിക്കറ്റ് സാധനങ്ങളും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വില കുറഞ്ഞ സാധനങ്ങൾ കൊണ്ടുവരുന്നതും തടയാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും സർക്കാരും ശക്തമായി ഇടപെടണമെന്ന ആവശ്യവും സമ്മേളനം ഉന്നയിച്ചു. കാഞ്ഞങ്ങാട് രാജ് റസിഡൻസിയിൽ ചേർന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.സി.തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിദ്ദിഖ് മിഹ്റാജ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി.ആർ. സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി രാജീവൻ പള്ളിപ്പുറം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ടി.ജി. സന്തോഷ് കുമാർ ജിഎസ്ടി ക്ലാസ് എടുത്തു. 
വി.പി.സന്തോഷ് കുമാർ കണ്ണൂർ, 
ബി. സന്തോഷ് കുമാർ തിരുവനന്തപുരം, ലിജോ ജോർജ്, വൈ.എ. യദുകുമാർ പെരിയ, പ്രേംകുമാർ മഹേന്ദ്ര പമ്പ് ഹൗസ്, കൃഷ്ണ സ്വാമി എറണാകുളം, ലിജോ ജോർജ് എറണാകുളം, സുരേന്ദ്രൻ എറണാകുളം, രാജശേഖരൻ തിരുവനന്തപുരം, സലിം കോഴിക്കോട്, കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ഷംസീർ, കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ഷൈജു എന്നിവർ സംസാരിച്ചു. സുരേഷ് കുമാർ സ്വാഗതവും അബ്ബാസ് നന്ദിയും  പറഞ്ഞു. ഭാരവാഹികൾ: സിദ്ദിഖ് മിഹ്റാജ് (പ്രസിഡന്റ്), രാജീവൻ പള്ളിപ്പുറം (സെക്രട്ടറി).

No comments