നീലേശ്വരം ജനമൈത്രി പോലീസ് രാജാസ് ഹയർസെക്കന്ററി സ്കൂളിൽ കാർഗിൽ വിജയദിനം ആചരിച്ചു.
നീലേശ്വരം ജനമൈത്രി ശിശുസൗഹൃദ പോലീസ് രാജാസ് ഹയർസെക്കന്ററി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ കാർഗിൽ വിജയദിനം ആചരിച്ചു.
നീലേശ്വരം എസ്ഐ, എം.വി.വിഷ്ണു പ്രസാദ് ഉദ്ഘാടനം ചെയ്തു. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത നീലേശ്വരം പുതുക്കൈ സ്വദേശി നായബ് സുബേദാർ നാരായണൻ നായർ മുഖ്യാതിഥിയായി. രാജാസ് സ്കൂൾ പിടിഎ പ്രസിഡന്റ് വിനോദ് കുമാർ അരമന അധ്യക്ഷത വഹിച്ചു. ശിശു സൗഹൃദ പോലീസ് ഓഫീസർ കെ.വി.പ്രദീപ്, സ്കൂൾ ഹെഡ്മിസ്ട്രസ് എം.വി.രമ, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.കെ. ആനന്ദ കൃഷ്ണൻ, എൻസിസി കേഡറ്റുകൾ ആയ എ. തന്മയ, കെ.രാഗേന്ദു എന്നിവർ സംസാരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി സ്വാഗതവും എൻസിസി കോ - ഓർഡിനേറ്റർ പി.ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.
No comments