Breaking News

ഷിരൂർ ദുരന്തം: വൈറലായി മരക്കാപ്പ് കടപ്പുറത്തെ രണ്ടാം ക്ലാസുകാരന്റെ ഡയറിക്കുറിപ്പ്

കർണാടകയിലെ ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്കൂളിലെ ഗൗതം കൃഷ്ണ എഴുതിയ ഡയറി സോഷ്യൽ മീഡിയയിൽ വൈറൽ.
ഷിരൂരിൽ മണ്ണിടിച്ചിലിനിടെ കാണാതായ കോഴിക്കോട് കണ്ണാടിക്കലിലെ അർജുനെ കുറിച്ചുള്ള സങ്കടങ്ങളാണ് സ്കൂളിലെ രണ്ടാം ക്ലാസുകാരൻ ഗൗതം കൃഷ്ണ ഡയറിക്കുറിപ്പിൽ പങ്കുവെക്കുന്നത്. അക്കാദമിക പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസിലെ മുഴുവൻ കുട്ടികളും ഡയറിയെഴുത്ത് ശീലമാക്കിയിരുന്നു. ഗൗതമിന്റെ ഹൃദയസ്പർശിയായ കുറിപ്പ് ശ്രദ്ധയിൽപ്പെട്ട ക്ലാസ് അധ്യാപിക സുമ ടീച്ചർ ഇത് സ്കൂൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. കാണാതായ അർജുൻ തിരിച്ചു വരുമെന്ന പ്രതീക്ഷ പങ്കിടുന്ന കുറിപ്പ് നാട്ടിലെ വിവിധ സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്തു. ഒഴിഞ്ഞവളപ്പ് പോസ്റ്റ് ഓഫീസിനു സമീപത്തെ കെ.സി. അനീഷിന്റെയും എൻ. നീനയുടെയും മകനായ ഗൗതം കൃഷ്ണ നല്ലൊരു ചിത്രകാരൻ കൂടിയാണ്. ക്ലാസ് പ്രവർത്തനങ്ങളിൽ സജീവമാണ്. വീട്ടിൽ നിന്നും സ്കൂളിൽ നിന്നും ഇതിന് നല്ല പിന്തുണയും ലഭിക്കുന്നു. മരക്കാപ്പ് കടപ്പുറം സ്കൂളിൽ പഠിക്കുന്ന തേജൽ കൃഷ്ണ ഏക സഹോദരിയാണ്.

No comments