നീലേശ്വരം പള്ളിക്കര പാലേരെകീഴിൽ ശ്രീവിഷ്ണുമൂർത്തിക്ഷേത്രം പുന:പ്രതിഷ്ഠാ ബ്രഹ്മ കലശ മഹോത്സവത്തിന്റെ ഭാഗമായി ആചാര്യവരണം നടത്തി.
നീലേശ്വരം പള്ളിക്കര പാലേരെകീഴിൽ ശ്രീവിഷ്ണുമൂർത്തിക്ഷേത്രം പുന:പ്രതിഷ്ഠാ ബ്രഹ്മ കലശ മഹോത്സവത്തിന്റെ ഭാഗമായി ആചാര്യവരണം നടത്തി.
ക്ഷേത്രം തന്ത്രി കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാടിനെ പൂർണ കുഭത്തോടെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിച്ചു. തുടർന്നായിരുന്നു ആചാര്യവരണം. പുണ്യാഹം, പ്രാസാദശുദ്ധി, വാസ്തുബലി എന്നിവയോടെ താന്ത്രിക ചടങ്ങുകൾക്കും തുടക്കമായി. ഇന്നലെ ഗണപതി ഹോമം, ബിംബശുദ്ധി, കലശാഭിഷേകം ഭഗവതി സേവ എന്നിവയുണ്ടായി. ഇന്നു രാവിലെ ചോരശാന്തി ഹോമം നടന്നു. വൈകിട്ട് അധിവാസ ഹോമം ഉണ്ടാകും. നാളെയാണ് ദേവ പ്രതിഷ്ഠാ ചടങ്ങ്.
No comments