Breaking News

കാസറഗോഡ് ജില്ലയിൽ തന്നെ എയിംസ് സ്ഥാപിക്കണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം നീലേശ്വരം യൂണിറ്റ് പ്രതിമാസ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

ആധുനിക ചികിത്സാ സൗകര്യങ്ങൾ ഇല്ലാതിരിക്കുകയും എൻഡോസൾഫാൻ ദുരിതബാധിതർ കൂടുതൽ ഉള്ളതുമായ കാസറഗോഡ് ജില്ലയിൽ തന്നെ എയിംസ് സ്ഥാപിക്കണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം നീലേശ്വരം യൂണിറ്റ് പ്രതിമാസ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ജില്ലാ ജോയിന്റ് സെക്രട്ടറി വൈ.എം.സി. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം. നാരായണൻ നായർ അധ്യക്ഷനായി. സംസ്ഥാന കൗൺസിലർ ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, നീലേശ്വരം മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പി.വി.ഗോപാലകൃഷ്ണൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ രവീന്ദ്രൻ കോറോത്ത്, സുധാകരൻ നായർ കരിപ്പോത്ത്, എൻ. സേതു, കെ.ആർ.ഷാജി, എ.പത്മനാഭൻ നായർ, ടി.വി.നാരായണൻ നായർ, എം.ലക്ഷ്മി അമ്മ എന്നിവർ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി പി.യു. കുഞ്ഞിക്കൃഷ്ണൻ നായർ സ്വാഗതവും വൈസ് പ്രസിഡന്റ് ആർട്ടിസ്റ്റ് എം.കെ.കൃഷ്ണൻ നന്ദിയും പറഞ്ഞു.

No comments