കരിന്തളം കീഴ്മാല മൂരിക്കാനം പൂമാല ഭഗവതി ക്ഷേത്രത്തിൽ ആചാരസംഗമം നടത്തി.
കരിന്തളം കീഴ്മാല മൂരിക്കാനം പൂമാല ഭഗവതി ക്ഷേത്രത്തിൽ നടന്നു വരുന്ന പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തിന്റെ ഭാഗമായി ആചാരസംഗമം നടത്തി.
ക്ഷേത്ര കലാ അക്കാദമി ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആഘോഷക്കമ്മറ്റി ചെയർമാൻ കരിമ്പിൽ കൃഷ്ണൻ അധ്യക്ഷനായി. കേരള പൂരക്കളി അക്കാദമി സെക്രട്ടറി വി.പി.മോഹനൻ, ക്ഷേത്രം കോയ്മ കെ.വി.കുഞ്ഞമ്പു നായർ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.വി.രാഘവൻ, ക്ഷേത്ര നിർമ്മാണ കമ്മിറ്റി കൺവീനർ കെ.നാരായണൻ, ട്രഷറർ ദിലിപ് എന്നിവർ സംസാരിച്ചു. ഉത്സവാഘോഷക്കമ്മറ്റി കൺവീനർ വി.രവീന്ദ്രൻ സ്വാഗതവും പ്രോഗ്രാം- പബ്ലിസിറ്റി കൺവീനർ സി. തങ്കരാജൻ നന്ദിയും പറഞ്ഞു.
No comments