Breaking News

നീലേശ്വരം പള്ളിക്കര പാലേരെകീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ ദേവപ്രതിഷ്ഠാ ചടങ്ങ് നടത്തി.

ദേശീയപാത വികസനത്തിനായി പ്രധാന പള്ളിയറകൾ ഉൾപ്പെടെ പൊളിച്ചു മാറ്റി പുനർനിർമിച്ച നീലേശ്വരം പള്ളിക്കര പാലേരെകീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ ദേവപ്രതിഷ്ഠാ ചടങ്ങ് നടത്തി.
ക്ഷേത്രം തന്ത്രി കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. 2 പള്ളിയറകൾ, മണിക്കിണർ, കലശപ്പുര, വിശാലമായ മേൽപ്പന്തൽ, അനുബന്ധ കെട്ടിടങ്ങൾ എന്നിവ സമയബന്ധിതമായി പൂർത്തിയാക്കിയാണ് ബ്രഹ്മകലശോത്സവ ചടങ്ങുകളിലേക്കും ഇതും പൂർത്തീകരിച്ച് ദേവപ്രതിഷ്ഠയിലേക്കും കടന്നത്. രാവിലെ ഗണപതി ഹോമത്തിനു ശേഷം മകം നക്ഷത്രം നാലാം കാലിൽ കർക്കിടകം രാശിയിൽ ദേവപ്രതിഷ്ഠ നടത്തി. ഉഷപൂജ, പ്രസാദ വിതരണം, അന്നദാനം എന്നിവയിൽ നൂറുകണക്കിനാളുകൾ സംബന്ധിച്ചു.

No comments