വിവിധ പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിച്ച് അച്ചാംതുരുത്തി സ്വദേശാഭിമാനി വായനശാല ഗ്രന്ഥാലയം
വിവിധ പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിച്ച് അച്ചാംതുരുത്തി സ്വദേശാഭിമാനി വായനശാല ഗ്രന്ഥാലയം ആദരവ് 2024 പരിപാടിയൊരുക്കി.
എൽഎസ്എസ്, യുഎസ്എസ്, എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയികളെയാണ് അനുമോദിച്ചത്. കാസറഗോഡ് ജില്ലാ പഞ്ചായത്ത് അംഗം സി.ജെ.സജിത്ത് ഉദ്ഘാടനം ചെയ്തു. ടി.ജയരാജൻ അധ്യക്ഷത വഹിച്ചു. ചെറുവത്തൂർ എഇഒ, രമേശൻ പുന്നത്തിരിയൻ ഉപഹാരവും എൻഡോവ്മെന്റുകളും സമ്മാനിച്ചു. സിനിമാതാരം അഡ്വ. ഗംഗാധരൻ കുട്ടമത്ത് വിശിഷ്ടാതിഥിയായി. ടി. തമ്പാൻ, പി.വി.ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കെ.പി.വിനോദൻ സ്വാഗതവും മുങ്ങത്ത് വിജയൻ നന്ദിയും പറഞ്ഞു.
No comments