കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ ന്യൂമോണിയ ബാധിച്ച് ചികിൽസയിലിരിക്കെ മരിച്ചു.
കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ ന്യൂമോണിയ ബാധിച്ച് ചികിൽസയിലിരിക്കെ മരിച്ചു. ബന്തടുക്ക കാക്കച്ചാൽ കട്ടകോടിയിലെ ഹേമചന്ദ്ര മാസ്റ്റർ (52) ആണ് മരിച്ചത്. കന്നഡ വിഭാഗം ഗണിത ശാസ്ത്ര അധ്യാപകനായിരുന്നു. പനിബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരമായതോടെ സുള്ള്യയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിൽസക്കിടെ ഇന്ന് പുലർച്ചെയാണ് മരണം. രാഷ്ട്രീയ സ്വയംസേവക സംഘം ഉദുമ മണ്ഡലം മുൻ താലൂക്ക് കാര്യവാഹായിരുന്നു. മൃതദേഹം ബന്തടുക്ക ബി ജെ പി ഓഫീസായ മാരാർജി മന്ദിരത്തിൽ പൊതുദർശനത്തിന് വെച്ചു. ചടങ്ങുകൾ ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. ആദര സൂചകമായി ദുർഗ ഹയർ സെക്കൻഡറി സ്‌കൂളിന് ഇന്ന് അവധി നൽകി. റിട്ട. ഹെഡ്മാസ്റ്റർ മുത്തണ്ണ ഹെഗ്ഡെയുടെയും ഹന്നമ്മയുടെയും മകനാണ്. ഭാര്യ: ദീനമണി. മക്കൾ: കെ എച്ച് ഗാനശ്രീ, ഇഞ്ചറ.സഹോദരങ്ങൾ: രേവതി, ശ്രീകല.
No comments