Breaking News

നീലേശ്വരം പാലാത്തടം ക്യാമ്പസിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി.

കണ്ണൂർ സർവകലാശാല മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ നീലേശ്വരം പാലാത്തടം ക്യാമ്പസിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി.
യുവ കഥാകൃത്ത് ഡിന്നു ജോർജ് ബഷീർ അനുസ്മരണം നടത്തി. ദാർശനികതയിൽ ഊന്നിയ സൂക്ഷ്മ ചരിത്ര രചനയാണ് ബഷീറിനെ സാർവകാലികനാക്കുന്നതെന്ന് ഡിന്നു പറഞ്ഞു. ഡോ.പ്രിയ വർഗീസ് അധ്യക്ഷയായി. എൻ.എച്ച്.അബൂബക്കർ സ്വാഗതവും കെ.പി. അമൃത നന്ദിയും പറഞ്ഞു.
മലയാളം വിദ്യാർത്ഥികൾ തയ്യാറാക്കിയ ബഷീർ കയ്യെഴുത്തു മാസിക പ്രകാശനം ചെയ്തു. തുടർന്ന് പലമ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഡിന്നു ഡോർജിന്റെ കഥാസമാഹാരമായ "ക്രാ" ചർച്ച ചെയ്തു. അഞ്ജലി ശ്രീനിവാസ്, അതുൽ പൂതാടി, അൻസില, മഹിമ, സുഹൈല എന്നിവർ സംസാരിച്ചു.

No comments