
നീലേശ്വരം ജനമൈത്രീ ശിശു സൗഹൃദ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ യാത്രയയപ്പും അനുമോദനവും നടത്തി. നീലേശ്വരം വ്യാപരഭവനിൽ നടന്ന പരിപാടി നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. ട്രാൻസ്ഫർ ആയി പോകുന്ന കാഞ്ഞങ്ങാട് ഡിവൈഎസ്പി , വി.വി ലതീഷ് , നീലേശ്വരം ഇൻസ്പെക്ടർ കെ.വി ഉമേശൻ , സബ് ഇൻസ്പെക്ടർ ടി.വിശാഖ്, സർവ്വീസിൽ നിന്നും വിരമിക്കുന്ന ഹോംഗാർഡ് രാജൻ പെരിങ്ങേത്ത് , എംകോം പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ശ്രുതി നന്ദനൻ എന്നിവർക്കാണ് ഉപഹാര സമർപ്പണം നടത്തിയത്. നീലേശ്വരം സബ്ബ് ഇൻസ്പെക്ടർ എം.വി .വിഷ്ണുപ്രസാദ് അധ്യക്ഷത വഹിച്ചു. സബ്ബ് ഇൻസ്പെക്ടർ മധുസൂദനൻ മടിക്കൈ, കേരള പോലീസ് അസോസിയേഷൻ ജില്ലാ ജോ.സെക്രട്ടറി പ്രമോദ്. ടി.വി, ഹോംഗാർഡ് അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി കെ.ദാമോദരൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.വി.സുരേഷ് കുമാർ , പോലിസ് ഉദ്യോഗസ്ഥരായ പ്രദീപൻ കോതോളി, അജിത്ത്കുമാർ , ദിലീഷ്കുമാർ , പ്രഭേഷ് കുമാർ എന്നിവർ സംസാരിച്ചു. സ്റ്റേഷൻ റൈറ്റർ എം.മഹേന്ദ്രൻ സ്വാഗതവും, പി ആർ ഒ കെ.വി പ്രദീപ് നന്ദിയും അറിയിച്ചു.
No comments