നീലേശ്വരത്തെ വിവിധ വിദ്യാലയങ്ങളിലെ അധ്യാപികയും ഇ.ബാലൻ നമ്പ്യാരുടെ സഹോദരിയുമായ ഇ. ദേവകിക്കുട്ടി ടീച്ചർ (94) അന്തരിച്ചു.
നീലേശ്വരത്തെ വിവിധ വിദ്യാലയങ്ങളിലെ അധ്യാപികയും ഇ.ബാലൻ നമ്പ്യാരുടെ സഹോദരിയുമായ ഇ. ദേവകിക്കുട്ടി ടീച്ചർ (94) അന്തരിച്ചു. ഇപ്പോഴത്തെ കക്കാട്ട് ഗവ.ഹയർസെക്കന്ററി സ്കൂൾ മുമ്പ് ഏകാധ്യാപക വിദ്യാലയം ആയിരുന്നപ്പോൾ ആദ്യത്തെ അധ്യാപികയായിരുന്നു. നീലേശ്വരം പള്ളിക്കര സെന്റ് ആൻസ് എയുപി സ്കൂളിലും അച്ചാംതുരുത്തി രാജാസ് എയുപി സ്കൂളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ എരമംഗലത്തായിരുന്നു താമസം. എരമംഗലം എഎൽപി സ്കൂളിൽ നിന്നാണ് റിട്ടയർ ചെയ്തത്. ഭർത്താവ്: അധ്യാപക അവാർഡ് ജേതാവ് കാണക്കോട്ട് മഠം തപസ്യയിൽ പരേതനായ ഭോജൻ മാസ്റ്റർ. മക്കൾ: കെ.എം. ഭാരതി, കെ.എം. ഭാഗ്യലത, കെ.എം. ഭുവനേഷ് കുമാർ (മൂന്ന് പേരും അധ്യാപകർ). മരുമക്കൾ: ചന്ദ്രശേഖരൻ (തൃശൂർ), ശ്രീജ, മനോജ് (അർബൻ ബാങ്ക്, എരമംഗലം).
No comments