മടിക്കൈ കീക്കാംകോട്ട് യുവജന ക്ലബിന്റെ എം.നാരായണൻ നായർ എൻഡോവ്മെന്റുകൾ വിദ്യാർത്ഥികൾക്ക് സമ്മാനിച്ചു
മടിക്കൈ കീക്കാംകോട്ട് യുവജന ക്ലബ് സ്ഥാപക അംഗം എം.നാരായണൻ നായരുടെ പേരിൽ ഏർപ്പെടുത്തിയ എൻഡോവ്മെന്റുകൾ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനിച്ചു.
കീക്കാംകോട്ട് എൽപി സ്കൂളിൽ നിന്ന് ഉന്നത വിജയം നേടിയവർക്കാണ് എൻഡോവ്മെന്റുകൾ സമ്മാനിച്ചത്. പുല്ലൂർ - പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദൻ വിതരണോദ്ഘാടനം നിർവഹിച്ചു. ക്ലബിന്റെ ആദ്യകാല പ്രവർത്തകരെയും ചടങ്ങിൽ അനുസ്മരിച്ചു. എ.ദിനേശൻ അധ്യക്ഷനായി. കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഉമേശൻ വേളൂർ, വി.നാരായണൻ, എ.നാരായണൻ, കെ.ബാലകൃഷ്ണൻ, എം. ദാമോദരൻ നായർ, കെ.ടി. അച്യുതൻ, പി.സതീശൻ, എം.ഹരിപ്രസാദ് എന്നിവർ സമ്മാനിച്ചു.
No comments