Breaking News

മുപ്പത്തിമൂന്നാമത് പാരീസ് ഒളിമ്പിക്സിൻ്റെ വരവറിയിച്ചു കൊണ്ട് പട്ല ഗവ:ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ ദീപശിഖാ പ്രയാണം നടത്തി.

മുപ്പത്തിമൂന്നാമത് പാരീസ് ഒളിമ്പിക്സിൻ്റെ വരവറിയിച്ചു കൊണ്ട് പട്ല ഗവ:ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ ദീപശിഖാ പ്രയാണം നടത്തി. ഒളിമ്പിക്സിൻ്റെ സന്ദേശം വിദ്യാർത്ഥികളിലെത്തിക്കാനും അതിൻ്റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയായിരുന്നു പരിപാടി. സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് എൻ. മധുസൂദനൻ ദീപശിഖ ഏറ്റുവാങ്ങി. സീനിയർ അസിസ്റ്റൻ്റ് രാമചന്ദ്രൻ വേട്ടറാഡി, സ്റ്റാഫ് സെക്രട്ടറി കെ. സീനത്ത്, കായികാധ്യാപകൻ എം. മണികണ്ഠ, എഎസ്എൻ പ്രസാദ്, യു.കെ.ബഷാർ, കെ.ആർ. ഷാനി. കെ.എസ്.അഖിൽ, വി.കെ.സ്നേഹ എന്നിവർ സംസാരിച്ചു. ഖദീജത്ത് അമാന ,ആസിയ ഷെസ, നഫീസത്ത് ജെസ്ന , ഫാത്തിമത്ത് ഇഷാന ഫാത്തിമത്ത് റിസ, ഷെഹ്സ റഫീഖ്, ഫസ ഫാത്തിമ, ഫാത്തിമത്ത് ഷഹല, നഫീസത്ത് സാഹിദ എന്നീ വിദ്യാർത്ഥികൾ ദീപശിഖാ പ്രയാണത്തിന് നേതൃത്വം നൽകി.

No comments